Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരെ ഗുരുതര അഴിമതി ആരോപണം, ലോക കേരള സഭയുടെ പേരിലും, ഫെസ്റ്റിവൽ ഓഫ് ഡെമോമോക്രസി പരിപാടി, സഭാ ടി വി,കടലാസ് രഹിത പദ്ധതി തുടങ്ങിയവയിലെല്ലാം അടിമുടി അഴിമതി, പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകും.

തിരുവനന്തപുരം / ലോക കേരള സഭ രണ്ടു ദിവസം ചേരുന്നതിനായി സംസ്ഥാന നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീക രണത്തിന്റെ പേരിൽ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ ആദ്യം ചെലവാക്കി. ഊരാളുങ്കൽ സർവീസ് സൊസൈ റ്റിയെ ആണ് ആ പ്രവർത്തി നൽകിയത്. ടെൻഡർ അടക്കമുളള നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 2020ൽ ലോക കേരള സഭ ചേർന്നപ്പോൾ വീണ്ടുംനവീകരണത്തിന്റെ പേരിൽ 16.65 കോടി രൂപ ചെലവഴി ക്കാൻ നടപടി സ്വീകരിച്ചു. ഈ ജോലിയും ഊരാളുങ്കൽ സൊസൈ റ്റിക്ക് തന്നെ ടെൻഡർ ഇല്ലാതെ നൽക്കുകയായിരുന്നു. ഒന്നര ദിവസത്തെ ലോക കേരള സഭയ്‌ക്ക് വേണ്ടിയായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കൽ സൊസൈറ്റിക്ക് ഈ ഇനത്തിൽ നൽകാനുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നൽകിയായിരുന്നു ഇതൊക്കെ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഫെസ്റ്റിവൽ ഓഫ് ഡെമോമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്. ആറു പരിപാ ടികൾ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് മൂലം രണ്ടെണ്ണം മാത്രം നടത്തി. ഇതിനു മാത്രം രണ്ടേകാൽ കോടി രൂപയാണ്ചെ ലവഴിച്ചത്. ഈപരിപാടിക്ക് ഭക്ഷണ ചെലവിനു 68 ലക്ഷം രൂപ ചിലവാക്കി. യാത്രാ ചെലവ് 42 ലക്ഷം രൂപ. 31 ലക്ഷം രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേർക്ക് കരാർ നിയമനം നൽകി. പരിപാടി കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞിട്ടും ഈ ജീവനക്കാർ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങി കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയെ കടലാസ് രഹിതമാക്കാൻ വേണ്ടി 52.33 കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചത്. 13.53 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസും നൽകി. ഇതിന്റെയൊന്നും പ്രയോജനം ആർക്കും ലഭിച്ചിട്ടില്ല. ഇതിൽ തികഞ്ഞ അഴിമതിയാണ് നടന്നത്. സഭാ ടി വിയുടെ പേരിലും വൻ ധൂർത്ത് നടന്നിട്ട്. എല്ലാ ധൂർത്തും അഴിമതിയും സ്‌പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്‌പീക്കർക്ക് എതിരെ നടപടിയെടുക്ക ണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.. രേഖകളുടെ പിൻബലത്തിൽ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button