കൊടുംകുറ്റവാളി ബാലമുരുകന്റെ രക്ഷപ്പെടലിൽ, പൊലീസിന്റെ ഗുരുതര വീഴ്ച; ഹോട്ടലിൽ എത്തിച്ചത് വിലങ്ങില്ലാതെ

കൊടുംകുറ്റവാളി ബാലമുരുകന്റെ രക്ഷപ്പെടലിൽ തമിഴ്നാട് പൊലീസിന്റെ ഗുരുതര വീഴ്ചകൾക്ക് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. ബാലമുരുകനൊപ്പം തമിഴ്നാട് പൊലീസ് ആലത്തൂരിലെ ഒരു ഹോട്ടലിൽ എത്തിച്ചത് വിലങ്ങില്ലാതെ.
ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് തമിഴ്നാട് പൊലീസ് നൽകിയ വിവരങ്ങളും തെറ്റാണെന്ന് ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. കറുത്ത ഷർട്ടും വെള്ളമുണ്ടുമാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ ഇളം നീല ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ വിയ്യൂർ ജയിലിന് സമീപം പാടൂക്കാട് വച്ച് മോഷ്ടിച്ചത് എന്ന് കരുതുന്ന സൈക്കിളിൽ വരികയായിരുന്ന ബാലമുരുകനെ പൊലീസ് കണ്ടതോടെ സൈക്കിൾ ഉപേക്ഷിച്ച് സമീപത്തെ പാടത്തുകൂടി ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസ് അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്ത് റെയിൽവേ ട്രാക്ക് ഉള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഒപ്പം കൊടുങ്ങല്ലൂർ – ഷോർണൂർ സംസ്ഥാനപാതയിലൂടെയുള്ള ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് കണക്കുകൂട്ടുന്നു.
Tag: Serious lapse by the police in the escape of notorious criminal Balamurugan; He was taken to the hotel without any restraints



