ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍. കെ.കെ. രമ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്.
ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 12.45നും രാത്രി ഒമ്പതിനും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിര്‍വഹിച്ചതെന്നാണ് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്.
അനുപമയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. വടകര എംഎല്‍എ കെകെ രമയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.