indiaLatest NewsNationalNews
ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു
ഡൽഹിയിലെ ജയ്പൂരിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരുമുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മതിൽ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണതിനെ തുടർന്ന് ആളുകൾ അവശിഷ്ടങ്ങളിൽ കുടുങ്ങി.
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് ഏഴ് പേരും മരിച്ചു. കഴിഞ്ഞ രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് മതിൽ ഇടിയാൻ കാരണം എന്നാണ് കരുതുന്നത്. ഡൽഹിയിൽ മഴ മൂലം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
Tag: Seven killed in wall collapse in Delhi