CovidEditor's ChoiceHealthKerala NewsLatest NewsSabarimala
സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ്, ശബരിമല മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേർ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

പത്തനംതിട്ട / സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേർ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്.