DeathLatest NewsLocal NewsNationalNews
റായ്പൂരില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചു ഏഴ് തൊഴിലാളികള്‍ മരിച്ചു; നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ഛത്തീസ്‌ഗഡിലെ റായ്പൂരില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചു ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ റായ്പൂരിലെ ചെരി ഖേഡിയിലായിരുന്നു അപകടം. ഒഡീഷയിലെ ഗഞ്ചാമില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളെ കയറ്റിക്കൊണ്ടായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. സൂറത്തിലേക്ക് പോവുന്നതിനായി തൊഴിലാളികള്‍ വാടക്ക് എടുത്ത ബസ്സായിരുന്നു ഇത്. റായ്പൂരിലെ ചേരി ഖേഡിയിലൂടെ കടന്നു പോകുമ്പോൾ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.