CrimeLatest NewsLaw,NationalNews

നാലു വര്‍ഷത്തിനിടെ ഈ യുവാവിന് ഇരയായത് ഇരുനൂറിലേറെ സ്ത്രീകള്‍

ആന്ധ്രാപ്രദേശ്: നാലു വര്‍ഷത്തിനിടെ ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രസന്നകുമാര്‍ എന്ന 23 കാരന്‍ പോലീസ് പിടിയില്‍.സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ . ഇയാള്‍ സ്ത്രീകളെ കെണിയിലാക്കിയിരുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ് .കടപ്പ, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഇയാള്‍ തട്ടിപ്പ് രംഗത്തേക്ക് ഇറങ്ങിയത് എഞ്ചിനീയറിംഗ് പഠനം ഒന്നാം വര്‍ഷത്തില്‍ വച്ച് ഉപേക്ഷിച്ചതിന് ശേഷമായിരുന്നു.അതേസമയം തട്ടിപ്പിന് ഇരയാക്കിയിരുന്നത് ഷെയര്‍ ചാറ്റ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെയും മധ്യവയസ്‌കരായ സ്ത്രീകളെയുമാണ്. പരിചയപ്പെടുന്ന സ്ത്രീകളെ വാക്ചാതുരി കൊണ്ട് മയക്കിയാണ് ഇയാള്‍ കെണിയില്‍ അകപ്പെടുത്തിയത്.അടുപ്പം സ്ഥാപിച്ച ശേഷം പ്രണയം നടിച്ചാണ് സ്ത്രീകളെ കുടുക്കിയത്.അതേസമയം ഇയാളുടെ രീതി ചാറ്റ് ചെയ്യുകയും നഗ്‌ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ബ്ലാക്ക് മെയില്‍ പണം തട്ടുന്നതാണ് .

തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ കാട്ടി ഗൂഗിള്‍പേയിലൂടെയും ഫോണ്‍പേയിലൂടെയും പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് മിക്കവരും ഇയാള്‍ ആവശ്യപ്പെടുന്ന പണം നല്‍കുകയും ചെയ്യും.ഇയാളെ പോലീസ് പ്ിടിക്കൂടിയത് കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു കേസ് അന്വേഷണത്തിനൊടുവിലാണ് .സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ കെണിയില്‍പ്പെടുത്തുന്ന സ്ത്രീകളുമായി യുവാവ് നേരിട്ട് ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായും ,ഇരകളെ ഭീഷണിപ്പെടുത്തി ഇയാള്‍ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും സ്വര്‍ണം വിറ്റ് ആഡംബരജീവിതം നയിക്കുകയും ചെയ്തു.


പെണ്‍കുട്ടികളടക്കം 200 -ലധികം സ്ത്രീകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടു.ഇയാള്‍ 2017 ല്‍ ചെയിന്‍ തട്ടിപ്പുകളും മോഷണങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു.ഇവക്കെല്ലാം പുറമെ മിക്ക പോലീസ് സ്റ്റേഷനുകളിലുമായി രജിസ്റ്റര്‍ ചെയ്ത ചില കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതേസമയം ജ്യാമ്യം ലഭിച്ചതിന് ശേഷവും ഇയാള്‍ കുറ്റകൃത്യങ്ങള്‍ തുടരുകയാണ് ചെയ്തത്.അതേസമയം പ്രസന്നകുമാറിനെതിരെ കടപ്പയിലെ നബിക്കോട്ട സ്വദേശി ശ്രീനിവാസിനെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് ജൂണ്‍ മാസത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷെയര്‍ചാറ്റ് സോഷ്യല്‍ വഴിയാണ് ശ്രീനിവാസിനെ പരിചയപ്പെടുത്തിയത്. ഹൈദരാബാദ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന പ്രശാന്ത് റെഡ്ഡി എന്ന രാജറെഡ്ഡി എന്നാണ് പ്രസന്നകുമാര്‍ സ്വയം പരിചയപ്പെടുത്തിയത്.ശേഷം ശ്രീനിവാസിന്റെ കുടുംബവുമായി അടുക്കുകയും സെക്രട്ടേറിയറ്റില്‍ ശ്രീനിവാസിന് അറ്റന്‍ഡര്‍ പോസ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി.

ഒരു ദിവസം, തന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അടിയന്തരമായി ചികിത്സയ്ക്ക് പണം വേണമെന്നും പ്രസന്നകുമാര്‍ ശ്രീനിവാസിനോട് പറഞ്ഞു. ശ്രീനിവാസ് അദ്ദേഹത്തിന് അമ്മയുടെ ചില സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി. എന്നാല്‍ ശ്രീനിവാസിന്‌റെ ഫോണ്‍ കോളുകള്‍ ഇതിനുശേഷം ഇയാള്‍ ഒഴിവാക്കി. തുടര്‍ന്നാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ശ്രീനിവാസിന് മനസിലായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഇയാള്‍ അറസ്റ്റിലായി.തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയ കാര്യം പ്രസന്നകുമാര്‍ പൊലീസിനോട് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button