നായയോടും ലൈംഗിക അതിക്രമം; ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു: പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

മുംബൈ: പെൺ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. മുംബൈയിൽ നായയെ ബലാത്സംഗം ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെയാണ് സമാനമായി നായയെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു സംഭവവും മുംബൈയിലെ സാന്റാക്രൂസിലെ കലിന പ്രദേശത്ത് നിന്നു പുറത്തുവരുന്നത്.
20 കാരനായ തൗഫീക്ക് അഹമ്മദ് എന്ന യുവാവാണ് സിസിടിവി നിരീക്ഷണ ക്യാമറയിൽ പെൺ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഇതേത്തുടർന്ന് അഹമ്മദിനെതിരെ വക്കോള പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ ഇലക്‌ട്രോണിക് തെളിവുകളും സമർപ്പിച്ചിട്ടുണ്ടെന്ന് അനിമൽ റെസ്‌ക്യൂ ആന്റ് കെയർ ട്രസ്റ്റ് (ARAC) ചെയർപേഴ്സൺ സവിത മഹാജൻ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സ്വകാര്യ കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മോഷണം തടയാനായി സ്ഥാപിച്ച സിസിടിവി ക്യാമറകളിലാണ് ചീനു എന്ന പെൺ നായയെ പ്രദേശത്ത് റൊട്ടി വിൽക്കുന്ന തൗഫീഖ് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ അന്വേഷിക്കാനായി സ്വദേശമായ ഉത്തർപ്രദേശിലേക്കും പോലീസ് സംഘം പോയിട്ടുണ്ട്. സബർബൻ അന്ധേരി വെസ്റ്റിൽ പത്തിലേറെ നായ്ക്കളെ ബലാത്സംഗം ചെയ്ത കേസിൽ 67 കാരനായ അഹമ്മദ് ഷായെ അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് വീണ്ടും മൃഗീയമായി സംഭവം റിപ്പോർട്ട് ചെയ്യുന്നത്.