രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ; കുത്തിയിരുന്ന് പ്രതിഷേധം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. എംഎൽഎ ഹോസ്റ്റലിൽ നിന്നു വാഹനം പുറത്തേക്ക് പോകുമ്പോഴാണ് പ്രതിഷേധം നടന്നത്. നിയമസഭ എംഎൽഎ ഹോസ്റ്റലിന് പിൻവശത്ത് നിന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകർ രാഹുലിന്റെ വാഹനം തടഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരിക്കുകയും എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു.
‘ഞങ്ങൾ ഇവിടെയുണ്ട് എന്ന് കാണിക്കാൻ മാത്രമാണ് വന്നത്, ആക്രമിക്കാൻ. അത് പിന്നീട് കാണിക്കാം. നമ്മുടെ പ്രതിഷേധം വ്യക്തമാക്കുകയാണ്’ എന്നാണ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിനോട് പറയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ശക്തിയുപയോഗിച്ച് പ്രവർത്തകരെ നീക്കുകയായിരുന്നു.
രാഷ്ട്രീയ ആകാംഷകൾക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതായാണ് വിവരം. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശങ്ങൾ തള്ളിക്കളഞ്ഞ് അദ്ദേഹം നിയമസഭയിലെ പ്രത്യേക ബ്ലോക്കിലേക്ക് എത്തിയിരുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റിലാണ് അദ്ദേഹം ഇരുന്നത്. കഴിഞ്ഞ രാത്രി മുതിർന്ന നേതാക്കൾ വിളിച്ചു സഭയിൽ വരാൻ ആവശ്യപ്പെട്ടതായും, ആദ്യം എതിർത്തെങ്കിലും പിന്നീട് രാഹുൽ വരുമെന്നാണ് സൂചന.
Tag: SFI activists block MLA’s vehicle at Rahul Mangkoota; protest by sitting down