CinemaKerala NewsLatest News
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സണ്ണി വെയ്ന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കൂടുതല്‍ സിനിമാ താരങ്ങള്‍ എത്തുന്നു. ഷൂട്ടിംഗ് ഷെഡ്യൂള്‍ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് നടന് സണ്ണി വെയിന്‍. സുഹൃത്തുക്കളായ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും സണ്ണി വെയിന്‍ പറഞ്ഞു.
കേരളത്തില്‍ തീര്‍ച്ചയായും തുടര്‍ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിന്‍ പറഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്നും സണ്ണി വെയിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.