Kerala NewsLatest NewsNewsPolitics
പട്ടാമ്പിയിലേക്ക് മാറില്ല,പാലക്കാട് നിന്ന് മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് നിന്ന് തന്നെ മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍. താന്‍ പട്ടാമ്പിയില്‍ നിന്ന് മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഷാഫി വ്യക്തമാക്കി.
പട്ടാമ്പിയിലേക്കായിരുന്നുവെങ്കില് തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാട്ടെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇ.ശ്രീധരനല്ല, ആര് വന്നാലും പാലക്കാട്ട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിറ്റിംഗ് എംഎല്‍എമാര്‍ അതാത് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കട്ടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.