Kerala NewsLatest News

അവരുടെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ പിണറായി വിജയന്‍റെ വാഴ്ത്തുപാട്ടുകള്‍; ഷാഫി പറമ്പില്‍

പാലക്കാട്: കളളക്കടത്ത് കേസ് പ്രതികളുടെ ചിത്രങ്ങളില്‍ മാത്രമല്ല അവര്‍ ഇടപെട്ട കേസുകളില്‍ നിന്നും സി പി എമ്മുമായുളള ബന്ധം വ്യക്തമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം എല്‍ എ. സി പി എം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും ഷാഫി പരിഹസിച്ചു.

പാര്‍ട്ടിയിലെ മുതിര്‍ന്നവരുടെ മാഫിയാ തലവന്‍ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കില്‍ ഡി വൈ എഫ് ഐക്കും, എസ് എഫ് ഐക്കും ആകാശ് തില്ലങ്കേരിയും, അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവന്മാര്‍. ഇവര്‍ പിടിക്കപ്പെടുമ്ബോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന് പറയുകയാണ്. പിണറായി വിജയന്‍റെ വാഴ്ത്തു പാട്ടുകളാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍. ഇവര്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്ബില്‍ ചൂണ്ടിക്കാട്ടി.

സൈബറിടങ്ങളില്‍ സി പി എമ്മിനായി പ്രചാരണം നടത്തുന്ന അര്‍ജുന്‍ ആയങ്കിയുടെ അടക്കം പങ്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുകയാണ്. സ്വര്‍ണക്കടത്ത് വാര്‍ത്തകളുടെ ഓരോ തുമ്ബും അവസാനിക്കുന്നത് സി പി എമ്മിലാണ്. സി പി എം മാഫിയ പ്രവര്‍ത്തകരെ സംഘടനവത്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button