Uncategorized
ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം; പൃഥ്വിരാജിന് പിന്തുണയുമായി ഷാഫി പറമ്ബില്‍
കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഷാഫി പറമ്ബില്‍ എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി പൃഥ്വിരാജിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
‘ക്യാമറക്ക് മുന്നില്‍ നായകനാവാന്‍ അഭിനയ മികവ് വേണം. ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും, ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണ’- ഷാഫി പറമ്ബില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞദിവസം പൃഥ്വിരാജിന് പിന്തുണയുമായി പ്രമുഖ താരങ്ങളും എത്തിയിരുന്നു. അതേസമയം, നടന്‍ ദേവന്‍ പൃഥ്വിയെ വിമര്‍ശിച്ച് രംഗത്തെത്തി. ദ്വീപിന് പിന്തുണയുമായി എത്തിയ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്ക് വിവരവും വിവേകവും ഇല്ലെന്ന് ദേവന്‍ ആരോപിച്ചു.