GamesLatest NewsWorld
ടോക്കിയോ ഒളിംപിക്‌സ് : ബാഡ്മിന്റണില്‍ സിന്ധുവിന് വിജയ തുടക്കം
ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലെ ഒരു താരം പി.വി സിന്ധുവിന് വിജയ തുടക്കം. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യ ജയം.
ഇസ്രായേല്‍ താരം സെനി പോളികാര്‍പോവയെയാണ് സിന്ധു വീഴ്തിയത്. സ്‌കോര്‍: 21-7, 21-10. റിയോ ഒളിമ്പിക്സില്‍ 2016 ല്‍ വെള്ളി മെഡല്‍ ജേതാവാണ് പി.വി സിന്ധു. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു.
2013 ല്‍ തന്നെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു. താരം മെഡല്‍ സ്വന്തമാക്കുന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത.