സുരേന്ദ്രന്റെ നാവ് പൊന്നാണ്, 50 രൂപയ്ക്ക് അര ലിറ്റര്‍ പെട്രോള്‍

കോഴിക്കോട്: അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ. ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ധന വില കൊള്ളക്കെതിരെ നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” കെ. സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്ബോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍ 50 രൂപക്കുറപ്പായിട്ടുണ്ട്.”, ഷാഫി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ വിജയം.
കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്.
50 രൂപക്ക് പെട്രോള്‍ കിട്ടുമ്ബോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. #അര_ലിറ്റര്‍_50 രൂപക്കുറപ്പായിട്ടുണ്ട് .ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും.