Latest NewsSports
ആരാധകരോട് മാപ്പ് പറഞ്ഞ് ഷാറൂഖ് ഖാന്‍
മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂ ഖാന്‍.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു.
നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേതെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു.153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത്.