Kerala NewsLatest News
നിലമ്പൂര്‍ ടാക്സി സ്റ്റാന്റില്‍ വയോധികന്‍ മരിച്ച നിലയില്‍
വയോധികനെ നിലമ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദ്ദേശിയായ ഹംസയാണ് മരിച്ചത്. ഇയാളെ സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല, നിലമ്പൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശത്തെ ടാക്സി സ്റ്റാന്റിലാണ് ഇയാള്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
60 വയസിലേറെ പ്രായം തോന്നിക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു, എന്നാല്‍ ഇത് കഴിച്ചിട്ടില്ല. ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതെന്ന് കരുതുന്നു.
നിലമ്പൂര്‍ പോലീസ് മൃതുദേഹം ഇന്‍ക്വസ്റ്റ് നടത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ ടാക്സി സ്റ്റാന്റില്‍ എത്തിയവരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്