Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കുമ്മനം രാജശേഖരൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധി

തിരുവനന്തപുരം/ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു കൊണ്ട്കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉത്തരവായി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ നിയമിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായി ഉണ്ടാവുക.