സ്ത്രീ സമൂഹത്തിന് ആകെ നാണക്കേട്;സഭയിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ശാന്തകുമാരി

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിനിടെ ജന്മിത്ത കാലത്ത് സംബന്ധം കൂടാന്‍ നടക്കുന്നത് പോലുള്ള സമീപനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് പരിഹസിച്ച് കെ ശാന്തകുമാരി എംഎല്‍എ.സഭാ കവാടത്തിലല്ല യുഡിഎഫ് സമരം ചെയ്യേണ്ടത് പാലക്കാടിലാണ് സമരം നടത്തേണ്ടത് എന്നും കെ ശാന്തകുമാരി പറഞ്ഞു.
‘തലകുനിച്ചാണ് ഞങ്ങള്‍ ആന്ധ്രപ്രദേശിലെ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ പങ്കെടുത്തത്. സ്ത്രീ സമൂഹത്തിന് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് രാഹുൽ മാങ്കൂട്ടത്തിൽ നിന്നും ഉണ്ടായത്. ഇത്തരം ഒരു ആരോപണം കാരണം പാലക്കാട് നിന്ന് വരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നാണക്കേടാണ്. എത്ര വലിയ അപമാനമാണ് ഇത് , പലയിടങ്ങളില്‍ നിന്നും പരാതികൽ എത്തുന്നു. സ്ത്രീകളെ അപമാനിക്കുന്ന സമീപനമാണ് രാഹുലിന്റെ പക്കൽ നിന്നുണ്ടായത് എന്നും കെ ശാന്തകുമാരി സഭയിൽ അടിയന്തര പ്രേമത്തിനിടെ കൂട്ടിച്ചേർത്തു.
Tag: Shame on the entire women’s community; K Shanthakumari Mocks MLA Rahul Mankootathil In House