CinemaKerala NewsLatest NewsNews
അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതി; പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന ആരോപണത്തില്‍ അമ്മ സംഘടനാനേതൃത്വത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ആരാണ് പാര്‍വതി എന്ന നടി രചന നാരായണന്‍ കുട്ടിയും ചോദ്യവുമായെത്തി. ഇപ്പോഴിതാ പാര്‍വതിക്ക് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍ എത്തിയിരിക്കുകയാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതിയെന്നാണ് ഷമ്മി തിലകന്‍ പറഞ്ഞിരിക്കുന്നത്.
രചന നാരായണന്‍ കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.