‘ഞാനായിരുന്നെങ്കില്‍ കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും എപ്പൊ തെറിപ്പിച്ചു എന്ന് ചോദിച്ചാല്‍ മതി’;ഷെയ്ന്‍ ലീ

വിരാട് കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ ലീ. കോഹ്‌ലിയെ എല്ലാവര്‍ക്കും ഭയമാണെന്നാണ് മുന്‍ ഓസീസ് താരം ആരോപിക്കുന്നത്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഭയത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതെന്നാണ് ഷെയ്ന്‍ ലീയുടെ കണ്ടെത്തല്‍.
‘കോഹ്‌ലി എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. സഹതാരങ്ങളെല്ലാം അദ്ദേഹത്തെ ബഹുമാനിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. കോഹ്‌ലിയോടൊപ്പം കളിക്കുമ്ബോള്‍ ഒരു പരിധിക്ക് അപ്പുറം പോകാന്‍ അവര്‍ ഭയപ്പെടുന്നു. കോഹ്ളിയെ അവര്‍ ഭയപ്പെടുന്നതായി തോന്നുന്നു.’
‘ഞാന്‍ സെലക്ടര്‍ ആയിരുന്നു എങ്കില്‍ രഹാനെയെ ക്യാപ്റ്റന്‍ ആക്കുമായിരുന്നു. കോഹ്‌ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കി ബാറ്റിംഗില്‍ ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെടുമായിരുന്നു, രഹാനെയുടെ കീഴില്‍ കളിക്കുമ്ബോല്‍ നല്ല ഉണര്‍വ് ഉണ്ടാകും’ ഷെയ്ന്‍ ലീ പറഞ്ഞു.