international newsLatest NewsWorld

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഷാങ്ഹായ് സഹകരണ സംഘടന അംഗരാജ്യങ്ങൾ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഷാങ്ഹായ് സഹകരണ സംഘടന (SCO) അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം നടത്തി. ഇത്തരം ആക്രമണങ്ങളുടെ കുറ്റവാളികളെയും സംഘാടകരെയും സഹായകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അംഗരാജ്യങ്ങൾ കൂട്ടിച്ചേർത്തു.

ഭീകരവാദ ഭീഷണികളെ നേരിടുന്നതിൽ ഓരോ രാജ്യത്തിന്റെയും പരമാധികാരവും ഭരണാധികാരവും ബഹുമാനിക്കപ്പെടേണ്ടതാണെന്ന് SCO വ്യക്തമാക്കിയപ്പോൾ, പഹൽഗാം ആക്രമണം മനുഷ്യത്വരഹിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യ നാലു ദശാബ്ദമായി ഭീകരവാദത്തെ നേരിടുകയാണെന്നും അത് ഇന്നും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നു. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. ഭീകര ധനസഹായവും തീവ്രവാദവൽക്കരണവും തടയാൻ SCO തലത്തിൽ സമഗ്രമായ നിയമച്ചട്ടക്കൂട് വേണം” എന്നും മോദി കൂട്ടിച്ചേർത്തു.

ഉച്ചകോടിയിൽ പാകിസ്താനെ പരോക്ഷമായി വിമർശിച്ചും മോദി പ്രതികരിച്ചു. “ചില രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പങ്കെടുത്തിരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. പഹൽഗാം ആക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നതിന് സുഹൃദ് രാഷ്ട്രങ്ങൾക്കു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Tag: Shanghai Cooperation Organization member states strongly condemn Pahalgam terror attack

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button