സുധാകരനെതിരായ പ്രതികരണത്തില്‍ ക്ഷമാപണം നടത്തി ഷാനിമോള്‍ ഉസ്മാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ ഉന്നയിച്ച വിവാദ പരാമര്‍ശത്തിനെതിരായ പ്രതികരണത്തില്‍ ക്ഷമാപണം നടത്തി ഷാനിമോള്‍ ഉസ്മാന്‍. കെ സുധാകരന്‍ എം.പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വിവാദമായതില്‍ വലിയ വിഷമമുണ്ടെന്നും പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
കെ.സുധാകരന് ഉണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ഒപ്പം തന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഷാനിമോള്‍ പറഞ്ഞു.
നേരത്തെ ഷാനിമോളുടെ വിമര്‍ശനത്തിന് എതിരെ കെ.സുധാകരന്‍ എം.പി രംഗത്ത് എത്തിയിരുന്നു. പിണറായിയെ പറയുമ്ബോള്‍ ഷാനിമോള്‍ ഉസ്മാന് വേദനിക്കുന്നത് എന്തിനാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റിയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.