കോവിഡ് ;ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ അന്തരിച്ചു
മീററ്റ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ അന്തരിച്ചു. 85 -ാമത്തെ വയസില്‍ കോവിഡ് ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ചന്ദ്രോ തോമാറിനെ വെള്ളിയാഴ്ചയാണ് മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇരുപത്തഞ്ചിലേറെ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പുകളില്‍ വിജയിയായ ഷൂട്ടര്‍ ദാദി ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി സ്വദേശിയാണ്. ജോഹ്റിയിലെ റൈഫിള്‍ ക്ലബ്ലില്‍ കൊച്ചുമകള്‍ക്ക് കൂട്ടുപോയ ചന്ദ്രോ തോമര്‍ 65-ാമത്തെ വയസിലാണ് ഷൂട്ടിങ് പഠനം ആരംഭിക്കുന്നത്. ഷൂട്ടിങ്ങിനോടുള്ള ഈ ഇഷ്ടം തന്നെയാണ് ചന്ദ്രോയെ നിരവധി മത്സങ്ങളില്‍ വിജയിയാക്കിയതും രാജ്യത്തിന്റെ ഷൂട്ടര്‍ ദാദിയാക്കിയതും.
2019 ല്‍ പുറത്തിറങ്ങിയ ‘സാന്ദ് കി ആങ്ക്’ എന്ന ബോളിവുഡ് ചിത്രം ചന്ദ്രോ തോമാറിന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ തപ്‌സി പന്നു വാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.