CovidKerala NewsLatest NewsLaw,Local NewsNationalNews
പുത്തരി ഊണുമായി ശശി തരൂര്‍.എം പി
പാലക്കാട്: ഇത്തവണത്തെ ഓണം നാട്ടില്‍ കുടുംബത്തോടെ ആഘോഷിക്കുകയാണ് ശശി തരൂര്‍.എം പി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശശി തരൂര്‍ തന്റെ സ്വദം ജന്മദേശത്ത് ഓണം ആഘോഷിക്കുന്നത്.
പാലക്കാട് എലവഞ്ചേരിക്കടുത്ത് മുണ്ടാരത്ത് തറവാട്ടിലേ കുടുംബത്തോടൊപ്പം പുത്തരി ഊണ് ചടങ്ങു നടത്തിയാണ് എം.പി യുടെ ഇത്തവണത്തെ ഓണം.
അമ്മയുടെ നാട്. ഒരുപാട് കുടുംബാംഗങ്ങളുള്ള തറവാട് വീട്. അമ്മയുടെ 20-ാമത്തെ വയസില്‍ ഞാന്‍ ജനിച്ചു. എനിക്ക് താഴെ പ്രായമുള്ള ഒരു അമ്മാവന്‍ എന്നിങ്ങനെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെ മനസ്സില്‍ കണ്ടുള്ള ഓണാഘോഷത്തിലാണ് താന്‍ എന്ന് എം. പി പറഞ്ഞു. ഒപ്പം കേരളക്കരയ്ക്ക് പ്രതീക്ഷയുടെ ഓണാശംസയും നേര്‍ന്നു.