ന്യൂഡല്‍ഹി: ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലാണ് കേന്ദ്രം ഭരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനാണ് ജനാധിപത്യ പാര്‍ലമെന്റിനെ ഉപയോഗിക്കുകയാണെന്നും എം.പി.
പാര്‍ലമെന്റ ഇപ്പോള്‍ റബ്ബര്‍ സ്റ്റാമ്പാണെന്നുമുള്ള രൂക്ഷ വിമര്‍ശനമാണ് എം.പി ഉന്നയിച്ചത്. ഇന്ന് രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഉറ്റു നോക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലോ കര്‍ഷകസമരത്തിലോ രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അനുയോജ്യമായ തീരുമാനം എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ബിജെപി യെ സംബന്ധിച്ച് ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമായാണ് പാര്‍ലമെന്റിനെ കാണുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചതെന്നും എം.പി വിമര്‍ശിച്ചു.