ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടം ; മരിച്ചവരുടെ എണ്ണം 34 ആയി

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 200 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിആര്‍ഡിഒ സംഘം നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ മാത്രം 3035 പേര് കുടുങ്ങിയിട്ടുണ്ടെന്നാണ് തിരച്ചില്‍ നടത്തുന്ന വിഭാഗങ്ങള്‍ കരുതുന്നത്. ഇവിടം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഐടിബിപി, കേന്ദ്രസംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. തപോവന്‍, ഋഷി ഗംഗ വൈദ്യുതി പദ്ധതി പ്രദേശം എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ സേനാംഗങ്ങളെ തിരച്ചിലിനായി വിന്യസിക്കും. ഇന്നലെ റെയ്നി ഗ്രാമത്തിലെ ഋഷി ഗംഗ വൈദ്യുതി പദ്ധതി മേഖലയില്‍ നിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചമോലി, നന്ദപ്രയാഗ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തി.