keralaLatest NewsNews

‘അമ്മ ‘ എന്ന രണ്ടക്ഷരത്തിന് ഇവൾ അർഹയല്ല

മരിച്ചു പോയ രണ്ടരവയസുകാരിക്ക് നീതി ലഭിക്കട്ടെ.കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ….

കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കൊന്ന സംഭവം.തുടർന്ന് അമ്മ ശ്രീതുവിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു.ഇപ്പോളിതാ അമ്മ ശ്രീതുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജനുവരി 30നാണ് കോട്ടുകാൽക്കോണം വാറുവിളാകത്ത് വാടകവീട്ടിലെ കിണറ്റിൽ ദേവേന്ദു എന്ന രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. എന്നാൽ നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റിയത് . ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നൽകിയാൽ മതിയെന്ന് പൊലീസ് തീരുമാനിച്ചു. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനവും. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.ഇതിനു മുന്നേ ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ശ്രീതു കഴിഞ്ഞയാഴ്ച ജാമ്യത്തിൽ ഇറങ്ങിയശേഷം പാലക്കാട്ടേക്ക് കടന്നിരുന്നു.ഇതിനു പിന്നാലെയാണ് ശ്രീതുവിനെ തമിഴ് നാട് അതിർത്തിയോടു ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്ബാറയിൽ നിന്ന് പോലീസ് പിടികൂടിയത്.

കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറാണ് (25) കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതിയായി ശ്രീതുവുമുണ്ട് . ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ശാസ്ത്രീയ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു . ഇരുവരുടെയും ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. ശ്രീതു കുറേക്കാലമായി ഭര്‍ത്താവ് ശ്രീജിത്തുമായി പിണങ്ങി സഹോദരനും അമ്മയ്ക്കുമൊപ്പമാണ് മകളൊടൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്നത്.വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചപ്പോളാണ് ശ്രീതുവും ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ചാറ്റിൽ നിറയെ അശ്ലീലസന്ദേശങ്ങളായിരുന്നുവെന്നും ഇതിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് കണ്ടെത്തി.

അതേസമയം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം വന്നപ്പോൾ ശ്രീതുവിന്റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചു. പിന്നീട് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന്റെ ഡിഎന്‍എയുമായി പരിശോധിച്ചെങ്കിലും അതും യോജിക്കുന്നിലായിരുന്നു.
ശ്രീതുവിന്റെ ഭർത്താവ്, സഹോദരൻ എന്നിവരുടേതടക്കം നാലുപേരുടെ ഡിഎൻഎ സാംപിളുകളിൽ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഇവരാരുമല്ല മരിച്ച കുട്ടിയുടെ അച്ഛനെന്നു നേരത്തേതെളിഞ്ഞിരുന്നു.മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയും കൊലപാതകത്തിന് കാരണമായേക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയുടെ അച്ഛനെന്ന് ശ്രീതു പലരോടും നേരത്തെ പറഞ്ഞിരുന്നു. ഇത് ഭര്‍ത്താവിനെ ഒഴിവാക്കാനുള്ള തന്ത്രമാണെന്നാണ് ഏവരും കരുതിയത്.പക്ഷെ പോലീസിന്റെ നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശ്രീതു മൗനം തുടര്‍രുകയാണ്.കുട്ടിയെ സഹോദരന്‍ കിണറ്റിലിട്ടത് ശ്രീതുവിന്റെ അറിവോടെ തന്നെയെന്ന് പോലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാന്‍ മുറിയില്‍ തീയിട്ടു. മെത്തയും ഷൂസുമാണ് തീയിട്ടത്. ഒന്നാം പ്രതി ഹരികുമാര്‍ തീയിടുമ്പോള്‍ ശ്രീതുവിന് ഇക്കാര്യം അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു.ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസില്‍ സംശയമുണ്ടാക്കി. കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തിയത്.

കുഞ്ഞിന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതനിലനിന്നിരുന്നു. ആള്‍മറയുള്ള കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നത് സംഭവം കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. ഇതിനിടെ വീട്ടിലെ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും കയര്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഒപ്പം കുഞ്ഞിന്റെ മാതൃസഹോദരനായ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു. ഈ ചോദ്യംചെയ്യലിലാണ് ഹരികുമാര്‍ പോലീസിനോട് ആദ്യ കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ തുറന്നുപറഞ്ഞു. എന്നാല്‍, പ്രതിയുടെ പല മൊഴികളിലും അടിമുടി വൈരുദ്ധ്യം നിലനിന്നിരുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. ഇതിനിടെയാണ് അമ്മയുടെ പങ്കും വെളിപ്പെട്ടത്. ഹരികുമാറും സഹോദരി ശ്രീതുവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസം രാത്രി വരെ ഇരുവരും ഫോണില്‍ ചാറ്റ് ചെയ്തിരുന്നതായി ഇതില്‍ കണ്ടെത്തി. ഒരേവീട്ടില്‍ താമസിച്ചിട്ടും ഇരുവര്‍ക്കും വാട്സാപ്പ് വഴി എന്താണിത്ര സംസാരിക്കാനുള്ളതെന്ന് ചോദ്യമായി അവശേഷിച്ചു. ഇതിനിടെ, ഇവരുടെ ഫോണില്‍നിന്ന് നീക്കംചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീതുവിന്റെയും ഹരികുമാറിന്റെയും വീട്ടില്‍ മന്ത്രവാദവും പൂജകളും നടന്നിരുന്നതായുള്ള ആരോപണങ്ങള്‍ നാട്ടുകാരില്‍നിന്ന് ഉയരുന്നുണ്ട്. പണം തട്ടിയെടുത്തതിനും വ്യാജരേഖ ചമച്ചതിനും ഇവരെ ഒന്നാം പ്രതിയാക്കി പിന്നാലെ അറസ്റ്റ‌്ചെയ്തു.നെയ്യാറ്റിൻകര ജയിലിൽ കഴിഞ്ഞ ഇവരെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലെടുക്കാൻ ബന്ധുക്കൾ തയാറായില്ല. ജയിലിൽവച്ചു പരിചയപ്പെട്ട ദമ്പതികളുടെ സഹായത്തോടെ ജാമ്യംനേടി പുറത്തിറങ്ങിയ ശ്രീതു അവർവഴി കൊഴിഞ്ഞാമ്പാറയിലേക്കു താമസം മാറ്റുകയായിരുന്നു.ബാലരാമപുരം സ്റ്റേഷനിലെത്തിച്ച ഇവരെ മാ ധ്യമങ്ങളുടെ കണ്ണിൽപ്പെടാതിരി ക്കാൻ പിന്നീട് കാഞ്ഞിരംകുളം സ്‌റ്റേഷനിലേക്കു മാറ്റി. ഉച്ചയോ ടെ നെയ്യാറ്റിൻകര ആശുപത്രി യിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു.ഇനിയും ചുരുളഴിയാതെ കിടക്കുന്ന ഒരുപാടു ചോദ്യങ്ങളാണ് ശ്രീതുവിന് നേരെ നിഴലിക്കുന്നത്.പോലീസിന്റെ പരിശോധനകളും ചോദ്യങ്ങൾക്കും ശ്രീതു ഉത്തരം പറഞ്ഞെ പറ്റു. മരിച്ചു പോയ രണ്ടരവയസുകാരിക്ക് നീതി ലഭിക്കട്ടെ.കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ….

‘She is not worthy of the two letters that make up ‘Mother”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button