രാജ് കുന്ദ്രയ്ക്ക് എതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്രയും രംഗത്ത്
മുംബൈ: നീലച്ചിത്ര കേസില്‍ ജുഡീഷ്യല്‍ കസ്ററഡിയില്‍ കഴിയുന്ന വ്യവസായി രാജ് കുന്ദ്രക്കെതിരെ ലൈംഗിക പീഡന പരാതിയുമായി നടി ഷെര്‍ലിന്‍ ചോപ്ര. കഴിഞ്ഞ ഏപ്രിലില്‍ കുന്ദ്രക്കെതിരെ നല്‍കിയ പരാതിയില്‍ ‘ഷെര്‍ലിന്‍ ചോപ്ര ആപ്’ തുടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും അതിനിടെ വീട്ടിലെത്തി പീഡനശ്രമം നടത്തിയതായും പറയുന്നു.
ചോപ്രക്ക് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. 2019 തുടക്കത്തിലാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
കുന്ദ്രക്കെതിരായ കേസില്‍ കൂടുതല്‍ തവണ സാക്ഷിമൊഴി നല്‍കിയത് ഷെര്‍ലിന്‍ ചോപ്രയാണ്. നീലച്ചിത്ര കേസ് അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് സംഘം ശില്‍പ ഷെട്ടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ പൊലീസ് ഒരുക്കമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ എതിര്‍പ്പ് അവഗണിച്ച് രാജ് കുന്ദ്ര തന്നെ ചുംബിക്കുകയായിരുന്നുവെന്ന് ഷെര്‍ലിന്‍ ചോപ്ര പ്രസ്താവനയില്‍ പറഞ്ഞു. വിവാഹിതനായ ഒരു പുരുഷനുമായി ‘അത്തരമൊരു’ ബന്ധം പുലര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവകാശപ്പെട്ട ഷെര്‍ലിന്‍ ഇക്കാര്യം അയാളോട് തുറന്നു പറഞ്ഞതായും അറിയിച്ചു. എന്നാല്‍, രാജ് നല്‍കിയ പ്രതികരണം മറിച്ചായിരുന്നു. ശില്പ ഷെട്ടി (ടവശഹുമ ടവലേ്യേ) യുമായുള്ള തന്റെ വിവാഹ ബന്ധം ഉലച്ചില്‍ നേരിടുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് താന്‍ ഏറെ പിരിമുറുക്കത്തിലാണ് എന്നും രാജ് കുന്ദ്ര പറഞ്ഞതായി ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി. ഒരുവിധം രാജ് കുന്ദ്രയെ തള്ളിമാറ്റി മുറിയില്‍ നിന്നും രക്ഷപെടുകയായിരുന്നുവെന്നും ഷെര്‍ലിന്‍ പറഞ്ഞു.