Kerala NewsLatest NewsPolitics
ആര്.എസ്.പിയില്‍ കടുത്ത ഭിന്നത; ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആര്.എസ്.പിയില്‍ ഭിന്നത രൂക്ഷം. ആര്.എസ്.പി നേതാവും ചവറയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല.
വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയ്ക്ക് അവധി അപേക്ഷ നല്‍കിയതെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ചവറയിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ഷിബു ബേബി ജോണിനെ മാനസികമായും സാമ്ബത്തികമായും തളര്‍ത്തിയെന്നാണ് അനുയായികള്‍ പറയുന്നു.