keralaKerala NewsLatest NewsNews

മഴ വരുന്നുണ്ടേ ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും മഴ വ്യാപിക്കും . എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് മത്സ്യ ‌‌‌‌ബന്ധനത്തിനു നിരോധനം ഏർപ്പെടുത്തി .

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ അവധി ബാധകമാണ്. മഴയില്‍ നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ തുടർന്നാൽ തെറ്റിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴയുണ്ടായി. ശനിയാഴ്ചയോടെ വടക്കന്‍ ജില്ലകളിലും മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

It is going to rain; Yellow alert in 8 districts.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button