Kerala NewsLatest NewsUncategorized
സംസ്ഥാനത്ത് കൊറോണ വാക്‌സിന് ക്ഷാമം
സംസ്ഥാനത്ത് കൊറോണ വാക്‌സിന് ക്ഷാമം. വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതൽ വാക്‌സിനെത്തിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിയില്ലെങ്കിൽ വിതരണം അവതാളത്തിലാകും.
45 വയസിന് മുകളിലുള്ളവർക്കുള്ള മെഗാ വാക്‌സിനേഷൻ ക്യാമ്പുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായതിനാൽ പല വാക്‌സിനേഷൻ സെന്ററുകൾ അടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നത്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് സൂചന.