ഫിറ്റ്നെസ് സെന്റര്‍ തട്ടിപ്പ്; നടി ശില്‍പ ഷെട്ടിക്കെതിരെ കേസ്
മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസ് വിവാദമായി തുടരുന്നതിനിടെ ഫിറ്റ്നെസ വെല്‍നസ് സെന്റര്‍ തട്ടിപ്പ് കേസില്‍ ശില്‍പ ഷെട്ടിക്കെതിരെ പോലീസ് കേസ്. നീലചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതോടെ വിവാദത്തിനിരയാകുന്ന നടിയാണ് ശില്‍പ.
നീലചിത്ര നിര്‍മ്മാണവുമായി ശില്‍പയെ പോലീസ് ചോദ്യം ചെയ്യുക വരെ ചെയ്തിരുന്നു. കേസില്‍ ശില്‍പ ഷെട്ടിക്കും പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകളും പരക്കുന്നുണ്ട്. ഇതിനിടയിലാണ് ഫിറ്റ്നെസ് വെല്‍നസ് സെന്റര്‍ തുടങ്ങാം എന്ന് പറഞ്ഞ് ഉത്തര്‍പ്രദേശില്‍ രണ്ടു പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായുള്ള പരാതിയിലാണ് പോലീസ് കേസ്.
രോഹിത് വീര്‍ എന്നയാള്‍ ഹസ്രത് ഗഞ്ച് പോലീസ് സ്റ്റേഷനിലും ജ്യോത്സന ചൗഹാന്‍ എന്ന സ്ത്രീ വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനിലുമാണ് ശില്‍പ ഷെട്ടി, അമ്മ സുനന്ദയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ശില്‍പ ഷെട്ടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ഉത്തര്‍പ്രദേശ് പോലീസ് മുംബൈയിലേക്ക് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.