Kerala NewsLatest News

സിനിമ സീരിയല്‍ താരം വലിയശാല രമേശ് അന്തരിച്ചു; വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം : സിനിമ സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പി ആര്‍എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാടക രംഗത്തു നിന്നാണ് വലിയശാല രമേശ് സീരിയല്‍ രംഗത്തേയ്ക്ക് എത്തിയത്.

ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്ബോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദ്ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം.

കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് രമേശ് സജീവമായിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം. ബാദുഷയാണ് സോഷ്യല്‍ മീഡിയയിലൂടെ നടന്റെ വിയോഗ വാര്‍ത്ത ആദ്യം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button