CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടായിരുന്നതായി കസ്റ്റംസ്.

തിരുവനന്തപുരം / മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രിക്കെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടായി രുന്നതായി കസ്റ്റംസ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിർത്തു കൊണ്ടാണ് കസ്റ്റംസ് ഇക്കാര്യം കോടതിയിൽ വ്യകതമാക്കിയത്. കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി ദുരുപയോഗം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. കസ്റ്റംസ് കോടതിയിൽ പറഞ്ഞു.