കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല; ശിവാനി
മലയാള സിനിമയിലെ യുവ നായിക ശിവാനി ഭായിയുടെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മലയാള സിനിമയായ ഗുരുവില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള വരവ്.
തുടര്‍ന്നിങ്ങോട്ട് അണ്ണന്‍ തമ്പി,രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങിയ സിനിമകളില്‍ മികച്ച വേഷം തന്നെ താരം ചെയ്തു. എന്നാല്‍ പിന്നീട് താരം സിനിമ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം താരം ഫേസ് ബുക്കില്‍ വീഡിയോയുമായി വന്നതോടെ ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്. താരത്തിനെ കാന്‍സര്‍ പിടിച്ചു കെട്ടാന്‍ ശ്രമിക്കുകയാണ് എന്നാല്‍ കാന്‍സറിന് പിടികൊടുക്കാന്‍ താരം തയാറല്ല എന്നു ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു താരത്തിന്റെ ചിത്രങ്ങള്‍.
‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’എന്ന കുറിപ്പോടയാണ് താരം ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്.
ഭര്‍ത്താവായ ഐപിഎല്‍ താരം പ്രശാന്ത് പരമേശ്വരനുമായി ചെന്നൈയില്‍ താമസിക്കുന്ന താരത്തിന് പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുന്ന തരത്തിലായിരുന്നു ആരാധകരുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.