CinemaKerala NewsLatest News

ഞാനിത് വരെ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല, ഇതനൊക്കെ വേറെ കാരണങ്ങളുണ്ടെന്ന് രേവതി സമ്പത്ത്

അന്യഭാഷാ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള തന്നെ എന്തിനാണ് മലയാള സിനിമാ നടിയെന്ന് വിളിക്കുന്നതെന്ന് നടി രേവതി സമ്പത്ത്. കുറച്ച് നാളുകളായി തന്നെ മലയാള സിനിമാ നടിയാക്കിയത് എന്തിനാണ് അറിയാമെന്നും രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു. 2017 മുതല്‍ തിയേറ്റര്‍ ആര്‍ടിസ്റ്റ് ആണെന്നും രേവതി പറയുന്നു.

രേവതി സമ്പത്തിന്റെ കുറിപ്പ്:

ഈ ഓണ്‍ലൈന്‍ ന്യൂസുകാര്‍ വായില്‍ തോന്നുന്നതൊക്കെ എഴുതി വിടുന്ന പശ്ചാത്തലത്തില്‍, ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ തന്നെ സ്വയം പറയണമെന്ന് തോന്നുന്നതിനാല്‍ ഇടുന്ന ചില വിശദീകരണങ്ങള്‍.. ഞാന്‍ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല, ഓണ്‍ലൈന്‍ ന്യൂസുകാര്‍ എന്നെ മലയാള സിനിമാനടിയാക്കിയിട്ട് കുറച്ചധികം നാളുകള്‍ ആയിട്ടുണ്ട്, അതൊക്കെ എന്തിനാണെന്നെനിക്കറിയാം കേട്ടോ, അതിലേക്ക് കടക്കുന്നില്ല.

ഞാന്‍ തെലുഗു-ഒഡിയ ദ്വിഭാഷാ ചിത്രമായ രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത പട്നഗര്‍ (Patnagarh) എന്ന സിനിമയിലാണ് ആദ്യമായി തുടക്കം കുറിച്ചത്. അതുല്‍ കുല്‍കര്‍ണി, മനോജ് മിസ്ര, പുഷ്പ പാണ്ടേയ്, തനികല ഭരണി തുടങ്ങിവരുണ്ട്. ‘ഇന്‍സ്പെക്ടര്‍ അമൃത’ എന്ന കഥാപാത്രമാണ് ചെയ്തത്. ഭുവനേശ്വറില്‍ നടത്തിയ ഓഡിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടാണ് ഈ സിനിമയിലേക്കുള്ള വരവ്. തലയില്‍ കയറി നിരങ്ങാന്‍ ശ്രമിച്ചതിനാല്‍, രാജേഷും അയാളുടെ ടീമിനെയും വലിച്ചുകീറിയിട്ടുണ്ടായിരുന്നു.

അതിനാല്‍ തന്നെ ആ സിനിമയില്‍ ചെയ്ത എന്റെ കഥാപാത്രം സിനിമയില്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാന്‍സുണ്ട്, അത് പിന്നെ അങ്ങനെയാണല്ലോ. എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാത്ത തരം അന്തരീക്ഷം കൊണ്ട് നടക്കുന്ന ആള്‍ക്കാരായതിനാല്‍ കൂടുതല്‍ ഒന്നും അന്വേഷിക്കാന്‍ തോന്നിയിട്ടുമില്ല, പോയിട്ടുമില്ല. തിയറ്റര്‍ റിലീസ് നടന്നിട്ടില്ല എന്റെ അറിവില്‍, ഏതൊക്കെയൊ ഫെസ്റ്റിന് പോയിരുന്നുവെന്നോ എന്തിനൊക്കെയോ അവാര്‍ഡുകള്‍ കിട്ടിയിരുന്നുവെന്നും കേട്ടുകേള്‍വി മാത്രമുണ്ട്, നിശ്ചയമില്ല.

2017 മുതല്‍ തിയറ്റര്‍ ആര്‍ടിസ്റ്റ് ആയിരുന്നു ഞാന്‍. സിനിമ എന്ന കലാരൂപത്തിനെ ഞാന്‍ കാണുന്ന രീതിയും വേറെയാണ്. ആരുടെയും ഔദാര്യമല്ല സിനിമ എന്ന യാഥാര്‍ത്ഥ്യത്തിലാണ് ഇപ്പോഴുള്ള എന്റെ സിനിമാജീവിതത്തിലെ യാത്ര. സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യാനും, കഥകളെ സൃഷ്ടിക്കുന്നതിലുമായ പാതയിലാണ് ഞാന്‍. കലയെ കൊല ആക്കാത്ത എന്റെ ചില പ്രിയപ്പെട്ടവരും കൂടെ ഉണ്ട്..

അക്കാദമിക് പശ്ചാത്തലവും ഉഷാറായി നടക്കുന്നു, ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി ഫൈനല്‍ ഇയര്‍. ഇനി എന്തെങ്കിലും അറിയണമെങ്കില്‍ ചോദിക്കുക, അല്ലാതെ തോന്നുന്നത് എഴുതി വെക്കാന്‍ തോന്നുണ്ടേല്‍ നിന്നെയൊക്കെ കുറിച്ച് സ്വയം എഴുതടെ ഓണ്‍ലൈന്‍കാരെ…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button