ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.

കൊച്ചി / മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ വിവാ ദമായ സ്വണ്ണകടത്തിൽ പങ്കാളിയായി അറസ്റ്റിലായ എം. ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ചു ദിവസത്തേ ക്കു കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കള്ളക്കടത്തിന്റെ രീതികളെക്കുറി ച്ചും കൂടുതൽ പേരുടെ പങ്കുകളെക്കുറിച്ചും ചോദ്യം ചെയ്യുന്നതിന് 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസിന്റെ ആവശ്യം അഗീകരിച്ചുകൊണ്ടായിരുന്നു നടപടി. അന്വേഷണ സംഘ ത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ തീരുമാനിക്കുന്നതായി എറണാകുളം പ്രിൻസി പ്പൽ സെഷൻസ് കോടതി വ്യക്തമാക്കുകയായിരുന്നു. ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി എം. ശിവശങ്കറും കോടതിയിൽ ഹാജരായിരുന്നു.
കസ്റ്റഡി അപേക്ഷയിൽ ശിവശങ്കറിന്റെ ഉയർന്ന പദവികൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മാധവൻനായരുടെ മകൻ ശിവശങ്കർ എന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിക്കുകയുണ്ടായി. പ്രതി ഉന്നത സ്ഥാനത്തിരിക്കുമ്പോൾ കുറ്റ കൃത്യം ചെയ്തതായി കസ്റ്റംസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് പരിഗ ണിച്ച് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു.