സ്വര്‍ണക്കടത്തിന്റെ രീതികൾ അറിയാൻ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കൊച്ചി/ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത തിനു പിറകെ കസ്റ്റഡിയില്‍ വിട്ടു കിട്ടാൻ കസ്റ്റംസ് ഇതിനായി കോടതി യെ സമീപിച്ചു. സ്വര്‍ണക്കടത്തിന്റെ രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് കസ്റ്റംസ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടു ന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശിവശങ്കര്‍ ഒത്താശ ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിച്ചു കസ്റ്റംസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടു ണ്ട്. മൂന്നു പേരെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണ് കസ്റ്റംസ് ഉദ്ദേശി ക്കുന്നത്. മൂന്നു പേർക്കുമുള്ള കസ്റ്റഡി അപേക്ഷകൾ ബുധനാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
രാവിലെ കാക്കനാട് ജയിലില്‍ എത്തി കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കസ്റ്റം സ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ വിശദ മായി ചോദ്യം ചെയ്യാന്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടു കയാണ് ഉണ്ടായത്. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതാ യി വിവരമുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ ക്കടത്തിന്റെ മാര്‍ഗങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന തിനാൽ ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്നാണ് അപേക്ഷയില്‍ കസ്റ്റംസ് പറഞ്ഞിട്ടുള്ളത്. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോടെ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ് സംഘം ജയിലില്‍ നിന്ന് മടങ്ങുകയായിരുന്നു.