Latest NewsUncategorizedWorld

ആക്രമണം, തിരിച്ചടി; ഗർഭിണിയും മകനും ഉൾപ്പെടെ പലസ്തീനിൽ 35 മരണം, ഇസ്രായേലിൽ അടിയന്തരാവസ്ഥ

ഗാസ സിറ്റി: ജറുസലേമിൽ തുടങ്ങിയ സംഘർഷം ഇസ്രായേൽ പലസ്തീൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മരണം 35 ആയി. 10 കുട്ടികളും ഗർഭിണിയും ഉൾപ്പെടെയാണിത്. തെൽ അൽ ഹവ എന്ന പ്രദേശത്ത് നടന്ന മിസൈൽ ആക്രമണത്തിലാണ് നാല് മാസം ഗർഭിണിയായ റീമയും അഞ്ച് വയസുകാരനായ മകൻ സൈദും കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിലും മരണം സംഭവിച്ചു. ഇതോടെ ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗാസയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ഒരു കെട്ടിടം ഇവിടെ തകർന്നു. തിങ്കഴാഴ്ച രാത്രി തുടങ്ങിയ ആക്രമണം ബുധനാഴ്ച പുലർച്ചെയും തുടരുകയാണ്. ഇതുവരെ ഇസ്രായേലിൽ 5 പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പലസ്തീൻകാരുടെ എണ്ണം 700 കവിഞ്ഞു എന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ഇസ്രായേൽ നഗരമായ ലോഡിൽ ഹമാസിന്റെ റോക്കറ്റാക്രമണതിത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ യുവതിയും ഏഴ് വയസായ മകനും ഉൾപ്പെടുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോഡിൽ ഒരു പലസ്തീൻകാരെ ഇസ്രായേൽകാരൻ വധിച്ചു. ഇതോടെയാണ് ഇവിടെ സംഘർഷം രൂക്ഷമായത്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗാസയിലെ തെൽ അൽ ഹവയിൽ ഇസ്രായേൽ ആക്രമണത്തിൽ ഒരു കെട്ടിടം തകർന്നു. മൂന്ന് പലസ്തീൻകാർ ഇവിടെ കൊല്ലപ്പെട്ടു. നിരവധി മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഗാസയിലെ അൽ ജൗഹറ കെട്ടിടമാണ് ഇസ്രായേൽ സൈന്യം ബോംബിട്ട് തകർത്തത്. അൽ ജസീറയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button