കലക്ടര്‍ ബ്രോ യുവതിക്ക് അയച്ചത് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍,എന്‍ പ്രശാന്ത് വിവാദത്തില്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് നല്‍കിയത് അശ്ലീലച്ചുവയുള്ള മറുപടി. മാതൃഭൂമിയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറോടായിരുന്നു കളക്ടര്‍ ബ്രോ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന പ്രശാന്തിന്റെ മോശം പെരുമാറ്റം. പ്രശാന്തും മാദ്ധ്യമപ്രവര്‍ത്തകയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1.33നും 2.23നും ഇടയിലുള്ളതാണ് സന്ദേശങ്ങള്‍. ‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യകള്‍ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം. ചില മാദ്ധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതില്‍ അത്ഭുതമില്ല’ എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. കൂടാതെ ആദ്യമയച്ച പല സ്റ്റിക്കറുകളും ഡിലീറ്റും ചെയ്തിട്ടുണ്ട്.
ചാറ്റ് ഇങ്ങനെ,
ഹായ്, മാതൃഭൂമി ലേഖികയാണ്. ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാകുമോ? ഒരു വാര്‍ത്തയുടെ ആവശ്യത്തിനാണെന്നായിരുന്നു മാദ്ധ്യമ പ്രവര്‍ത്തക ആദ്യം അയച്ചത്.
സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കറായിരുന്നു പ്രശാന്തിന്റെ മറുപടി.
തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാനാണെന്ന് പറയുമ്ബോള്‍,
ഓ… യാ… എന്ന(നടിയുടെ മുഖമുള്ള സ്റ്റിക്കര്‍. അശ്ലീലച്ചുവയുള്ളത്) മറുപടി കൊടുക്കുകയായിരുന്നു.
എന്തുതരത്തിലുള്ള പ്രതികരണമാണിതെന്ന് മാദ്ധ്യമപ്രവര്‍ത്തക ചോദിക്കുമ്ബോള്‍,
വീണ്ടും നടിയുടെ മുഖമുള്ള സ്റ്റിക്കറാണ് പ്രശാന്ത് അയച്ചത്.
‘ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങള്‍ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടത്. നന്ദി!’
എന്ന് മറുപടിയാണ് ഇതിന് മാദ്ധ്യമപ്രവര്‍ത്തക നല്‍കിയത്. ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് നമ്ബര്‍ വാങ്ങി പ്രശാന്തിനെ വിളിച്ചെന്നും, മറുപടിയില്ലാത്തതിനാല്‍ വാട്‌സാപ്പില്‍ മെസേജ് അയക്കുകയുമായിരുന്നു എന്നുമാണ് മാദ്ധ്യമപ്രവര്‍ത്തക പറയുന്നത്.