Latest NewsNationalNews

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍, നിരവധി പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കിന്നൗര്‍ : ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി, നിരവധി ആളുകള്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ ബസുകളും ട്രക്കുകളും അടക്കം നിരവധി വാഹനങ്ങള്‍ അകപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ടീം എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ പൊലീസ്, ഹോംഗാര്‍ഡ് എന്നിവരുടെ സേവനവും ലഭ്യമാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതായി കിന്നൗര്‍ പൊലീസ് സൂപ്രണ്ട് സാജു റാം റാണ പറഞ്ഞു.

മണ്ണിടിച്ചില്‍ ഉണ്ടായതായി ശ്രദ്ധയില്‍പെട്ടയുടന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് സന്ദേശം അയച്ചതായും ഒരു ബസും കാറും കുടുങ്ങിയതായിട്ടാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കിന്നൗര്‍ ജില്ലയിലെ ബസ്‌തേരിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ടെമ്ബോ ട്രാവലറില്‍ വലിയ പാറക്കല്ലുകള്‍ വീണ് ഒന്‍പത് വിനോദസഞ്ചാരികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button