Kerala NewsLatest News
അധിക്ഷേപം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം
ജയ്പുര്‍: ഭര്‍ത്താവിന്റെ അധിക്ഷേപം സഹിക്കാന്‍ കഴിയാതെ യുവതി ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് സംഭവം.
ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആഗസ്റ്റ് 12ന് ജോലി കഴിഞ്ഞെത്തിയ മഹേന്ദ്ര ദാന്(32) ഭാര്യ സുമന്‍(28) മയക്കുമരുന്ന് ചേര്‍ത്ത് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ച് അബോധവസ്ഥയിലായ മഹേന്ദ്ര ദാന്‍ അര്‍ധരാത്രി ഇലക്ട്രിക് ഷോക്കടിച്ചാണ് ഉണര്‍ന്നത് എന്നാണ് മൊഴി നല്‍കിയത്.
ഭാര്യ തന്റെ കാലുകളില്‍ ഇലക്ട്രിക് വയറുകള്‍ കെട്ടിവെച്ചിരുന്നുവെന്നും കൈകള്‍ പോളിത്തീന്‍ ബാഗുകളില്‍ പൊതിഞ്ഞുവെച്ചുവെന്നുമാണ് ഭര്‍ത്താവ് പറഞ്ഞത്.