പരാതി നല്‍കിയ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്
ദില്ലി: പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിത്ത് ഭര്‍ത്താവ്. സംഭവത്തില്‍ മൊഹിത്തിനെ (27) അറസ്റ്റ് ചെയ്തു. ദില്ലിയിലെ മംഗള്‍പുരിയിലാണ് സംഭവം. തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നുണ്ടായ ദ്യേഷ്യത്തിലാണ്് ഇയാള്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നട്ന്നത്്. തന്നോട് ഭര്‍ത്താവ് വഴക്കിടുന്നുവെന്ന് ഭാര്യയായ മോണിക്ക രാവിലെ ഒമ്പത് മണിക്ക് പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി മൊഹിതത്തിനെതിരെ പരാതിയും നല്‍കി. പൊലീസ് മൊഹിത്തുമായി ബന്ധപ്പെട്ടെങ്കിലും താനിപ്പോള്‍ സ്ഥലത്തില്ലെന്നും കൊണോട്ട് പ്ലേസിലാണെന്നും വൈകീട്ടോടെ എത്തുമെന്നും അറിയിക്കുകയായിരുന്നു.
വൈകീട്ട് നാല് മണിയോടെ മോണിക്ക പൊലീസില്‍ വിളിച്ച് ഭര്‍ത്താവ് താന്‍ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിച്ചു. പൊലീസ് സംഘമെത്തിയപ്പോള്‍ തോക്കുമായി നില്‍ക്കുകയായിരുന്നു മൊഹിത്ത്.
പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൊഹിത്ത് തനിക്ക് നേരെ വെടിയുതിര്‍ത്തുവെന്നും തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെട്ടതെന്നും മോണിക്ക പൊലീസിനോട് പറഞ്ഞു. മൊഹിത്തിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നതിനെപ്പറ്റി് പൊലീസ് അന്വേഷണം ആരംഭിച്ചു. അയല്‍വാസികളുടെ സഹായത്തോടെ പൊലീസ് മൊഹിത്തിനെ പിടികൂടി.