ഏഷ്യാ കപ്പ് ടീമിൽ നിന്ന് പുറത്തായി ശ്രേയസ്; പിതാവ് സെലക്ടർമാരെ വിമർശിച്ച് രംഗത്ത്
ഏഷ്യാ കപ്പ് 2025-ലെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ പ്രഖ്യാപനം പുറത്തുവന്നപ്പോൾ, ആരാധകർ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും പട്ടികയിൽ കാണാനില്ല. പ്രധാനമായി പുറത്തായത് ടോപ് ഓർഡർ ബാറ്റർ ശ്രേയസ് അയ്യർ.
റിസർവ് ടീമിൽ പോലും ഉൾപ്പെടുത്തിയില്ലെന്ന കാര്യം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ശ്രേയസിന്റെ പിതാവ് സന്തോഷ് അയ്യർ ഇക്കാര്യം തുറന്നടിച്ച് രംഗത്തെത്തി.
“ഇന്ത്യൻ ടി20 ടീമിൽ ഇടം നേടാൻ ശ്രേയസ് ഇനി എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഡൽഹി ക്യാപിറ്റൽസിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് വരെ — ക്യാപ്റ്റനായും താരം വർഷംതോറും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2024-ൽ കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു, ഇത്തവണ കിംഗ്സ് ഇലവനെ ഫൈനലിൽ എത്തിച്ചു. എന്നിട്ടും അവഗണനയാണ് ലഭിക്കുന്നത്.” — സന്തോഷ് അയ്യർ ആരോപിച്ചു.
Tag: Shreyas ayyar left out of Asia Cup team; father criticizes selectors