ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്നത് ഷുഹൈബിന്റെ പിതാവോ?ഉത്തരമിങ്ങനെ

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളില്‍ കൊണ്ടുപിടിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. സി പി എമ്മിന്റെ ശക്തരായ മത്സരാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ജനവികാരത്തിനനുസരിച്ചുള്ളവരെ നിര്‍ത്താനാണ് യു ഡി എഫ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മ്മടത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുക രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ആയിരിക്കുമെന്ന് പ്രചരണം.
സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തില്‍ പ്രതികരണവുമായി സി.പി. മുഹമ്മദ് രംഗത്ത്. ഇത്തരം പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും സി.പി. മുഹമ്മദ് പറഞ്ഞു. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മാറണമെന്നും കുടുംബത്തിനു നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബിന്റെ പിതാവിനെ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അങ്ങനെയാണെങ്കില്‍, ധര്‍മ്മടം ഇക്കുറി ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. പിണറായി വിജയനെതിരേ സി.പി. മുഹമ്മദ് സ്ഥാനാര്‍ഥിയായാല്‍ സംസ്ഥാനത്തുടനീളം ഗുണം ചെയ്യുമെന്നും സോഷ്യല്‍ മീഡിയകളില്‍ യു ഡി എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.