indiaLatest NewsNationalNews
പത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിലെ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കുഞ്ഞുമോൻ (51) ആണ്. കുടുംബസമേതം ക്യാമ്പ് ക്വാർട്ടേഴ്സിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
ക്യാമ്പിലെ പരിശീലന ചുമതലകളും മറ്റ് അധിക ഉത്തരവാദിത്തങ്ങളും വഹിച്ചിരുന്ന മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു കുഞ്ഞുമോൻ. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
Tag: SI found hanging death in Pathanamthitta