സി എം രവീന്ദ്രനെ അന്വേഷണ ഏജൻസി വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരം മാറിയെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ സ്വരം മാറിയത് സി എം രവീന്ദ്രനെ അന്വേഷണ ഏജൻസി വിളിപ്പിച്ചതോടെയാണെന്നും, കേസിൽ പ്രതിയാകുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഉറഞ്ഞു തുള്ളുന്നതെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല. സ്വർണക്കടത്ത് മയക്കുമരുന്ന് കേസുകൾ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി വിജയൻ കുടുങ്ങുമെന്ന ഘട്ടത്തിലാണ് സംഘടിത നീക്കം നടക്കുന്നതെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി.
കേസ് അന്വേഷണം തടയുന്നതിനായി നിയമസഭയെ പോലും മുഖ്യ മന്ത്രി ദുരുപയോഗം ചെയ്യുന്നു. സ്പീക്കർ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടുകയാണ്. സ്വപ്നയെ ബംഗളുരുവിലേക്ക് കടക്കാൻ മുഖ്യമന്ത്രി അനുവദിച്ചു. നിർണായക ഫയലുകൾ സെക്രട്ടറിയേറ്റിൽ നിന്നു കടത്തി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സ്വപനയുടെ ശബ്ദരേഖയ്ക്കു പിന്നിൽ സിപിഐഎമ്മാണ്. അഴിമതികൾ നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢസം ഘമാണ്. കേസ് ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണ മെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.