കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ
കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന നിയമവകുപ്പിന് നിർദേശം നൽകി. പ്രത്യേകിച്ച് ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തെയാണ് അന്വേഷണം കേന്ദ്രീകരിക്കുക.
ബംഗളൂരുവിലെ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നേരത്തെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം കള്ളവോട്ടുകളോ വോട്ട് മോഷണങ്ങളോ നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇരട്ട വോട്ടുകൾ, നിലവിൽ ഇല്ലാത്ത വിലാസങ്ങളിലുള്ള വോട്ടർമാർ, ഒരേ വിലാസത്തിൽ നിരവധി പേരുടെ പേരുകൾ, അസാധുവായ ഫോട്ടോകൾ, ഫോം-6 ദുരുപയോഗം എന്നിവയ്ക്ക് തെളിവുകളും രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു.
സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് രാഹുൽ ഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്. മഹാദേവപുര മണ്ഡലത്തിലെ എല്ലാ ക്രമക്കേടുകളും പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Tag: Siddaramaiah orders probe into irregularities in Karnataka voter list