Latest NewsWorld
അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റത്തിലുറച്ച് നില്ക്കുന്നു; ജോ ബൈഡന്
അഫ്ഗാനിസ്ഥാനിലെ സേനാ പിന്മാറ്റത്തില് ന്യായികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും ജോ ബൈഡന് പറഞ്ഞു. അഫ്ഗാന് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡന്.
“യുഎസ് സേനയെ അഫ്ഗാനില്‍ നിന്നും പിന്‍വലിച്ച തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു. സേനയെ ഇവിടെ നിന്നും പിന്‍വലിക്കാന്‍ മറ്റൊരു മികച്ച സമയമുണ്ടായിരുന്നില്ല. നമ്മള് പ്രതീക്ഷിച്ച കാര്യം വളരെ പെട്ടന്നാണ് നടന്നത്. അഫ്ഗാന് രാഷ്ട്രീയ നേതാക്കള്‍ പോരാടാന്‍ തയാറാകാതെ രാജ്യം വിട്ടു. അഫ്ഗാന് പോരാടാന്‍ തയാറാകാത്ത ഒരു യുദ്ധത്തില്‍ ഇടപെടാന്‍ ആലോചിക്കുന്നില്ല”. ബൈഡന് പറഞ്ഞു.